കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പർശം’ 2025 പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനം ആരംഭിച്ചു. കലോത്സവ പ്രതിഭയും സ്പീക്ക് ഈസി കോർഡിനേറ്റർ കൂടിയായ മേഗ.സി ഉദ്ഘാടനം ചെയ്തു.വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി. നല്ല പാഠം കോർഡിനേറ്റർമാരായ നിവേദിയ. നോഷി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ ഓഫീസ് അസിസ്റ്റന്റ് ഫൈസൽ.പി ക്ലാസിനു നേതൃത്വം നൽകിയവർക്കുള്ള ഉപഹാരമായി ഫ്രൂട്ട് കൈമാറി.
സയൻസ് പഠനത്തിലെ പേടി മാറ്റി , അതിനെ സ്നേഹിച്ചു പഠിക്കുവാനുള്ള കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് സായൻസികം പദ്ധതി നടപ്പിലാക്കുന്നത്.നേരത്തെ രണ്ടു ഘട്ടങ്ങളിൽ ആയി മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ വിജയസ്പർശത്തിന് നേതൃത്വത്തിൽ വിത്യസ്ത പദ്ധതി നടപ്പിലാക്കിയിരുന്നു. ഒന്നാംഘട്ടത്തിൽ വിജയസ്പർശം ടൂൾ ഉപയോഗിച്ച് പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥി കോർഡിനേറ്റർ മാരായ അയാൻ.അലി ,സിനാൻ വലിയപറമ്പ,അൽഷ നന്ദ,അനന്തു. കെ തുടങ്ങിയവർ പങ്കെടുത്തു.