മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കാൽവെപ്പുമായി കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ പ്രവർത്തനമാരംഭിക്കുന്നു. നാളെ (ശനിയാഴ്ച) രാവിലെ 10.30ന് മുക്കം കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിയും നയതന്ത്രഞ്ജനുമായ ശശി തരൂർ എം.പി ഉദ്ഘാടനം നിർവഹിക്കും.
പുതിയകാലത്ത് ഡിസൈനിംഗ് മേഖലയിൽ അനന്തമായ ജോലിസാധ്യതയാണുള്ളത്. വിദ്യാർത്ഥികൾക്കിടയിലെ ക്രിയാത്മക മനോഭാവവും സൃഷ്ടിപരമായ കഴിവുകളും വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് 2024ൽ കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ ആരംഭിച്ചത്.
എ.ഐ.സി.ടി.ഇ അംഗീകൃത കെ.എം.സി.ടി. സ്‌കൂൾ ഓഫ് ഡിസൈനിൽ ബാച്ലർ ഓഫ് ഡിസൈൻ അഥവാ (BDes) പ്രോഗ്രാമിങ് പ്രൊഡക്ട് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിലായാണ് കോഴ്‌സ് പ്രവർത്തിക്കുക. എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി അഫിലിയേഷനും സ്ഥാപനത്തിന് ലഭ്യമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം, ക്ലാസ്സ് മുറികൾ, ലാബുകൾ, പരിചയസമ്പന്നരായ അധ്യാപകർ എന്നിവയും സ്ഥാപനത്തിന്റെ പ്രത്യേകതകയാണ്. വാർത്താസമ്മേളനത്തിൽ
കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു, കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ ഡയറക്ടർ ഹാഷിം പടിയത്ത്, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സെക്രട്ടറി ജിതിൻ, അസിസ്റ്റന്റ് മാനേജർ (പബ്ലിക് റിലേഷൻസ്) മുഹമ്മദ് സാലിം കെ. എന്നിവർ പങ്കെടുത്തു.
കെ.എം.സി.ടി. സ്‌കൂൾ ഓഫ് ഡിസൈൻ ഉദ്ഘാടനം നാളെ
