വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കാളിക്കുളങ്ങര റോഡിൻറെ ഡ്രൈനേജ് നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതിൽ വൻ അഴിമതി. ഉപഭോക്താക്കൾ ഓംബുഡ്സ്മാന് പരാതി നൽകിയതിന്റെ അടിസ്ഥാനതിൽ പരിശോധിക്കുകയും വൻ അഴിമതി നടന്നതായും കണ്ടെത്തുകയും ചെയ്തു.നിർമ്മാണത്തിന് നേതൃത്വം കൊടുത്ത വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും ഭരണസമിതിക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണം ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ മാർച്ചിന് സ്വാഗതം പറഞ്ഞു.വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്,ലോക്കൽ കമ്മിറ്റി അംഗം ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ഡോക്ടർ എ പി ഫയാസ് മാർച്ചിൽ നന്ദി രേഖപ്പെടുത്തി.
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ വൻ അഴിമതി; സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
