വാഴക്കാട് പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉള്ള അഴിമതിയിൽ പ്രതിഷേധിച്ച്സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് നാളെ വെള്ളിയാഴ്ച്ച 10 മണിക്ക് ബഹുജന മാർച്ച് നടത്തുന്നു.വാലില്ലാപ്പുഴ -കാളിക്കുളങ്ങര റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ച ഡ്രൈനേജ് നിർമ്മാണത്തിൽ അഴിമതി നടന്നതായി കണ്ടെത്തി.അഴിമതി നടത്തിയ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് പഞ്ചായത്ത് ഓഫീസ് നിന്ന് പുറത്താക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ച് നടത്തുന്നത്.മുഴുവൻ ജനങ്ങളും മാർച്ചിൽ അണിചേരണമെന്ന് സി പി ഐ എം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ, എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ എന്നിവർ അറിയിച്ചു.