28.7 C
Kerala
Thursday, March 13, 2025

കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കുടുംബ സംഗമവും പുരസ്‌കാര സമർപ്പണവും നടത്തി

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ 5 ആം കുടുംബ സംഗമവും ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ 2 ആം വാർഷികവും യു. കെ അബൂ സഹ്‌ല, പി എച് അബ്ദുള്ള മാസ്റ്റർ, വിളയിൽ ഫസീല എന്നിവരുടെ സ്മാരക പുരസ്കാര നടന്നു.

ഉദ്ഘാടന പരിപാടിയിൽ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ടും ഗായകനുമായ ലുക്മാൻ അരീക്കോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇശൽമാപ്പിള കലാ സ്റ്റഡി സെന്റർ കുട്ടികളുടെയും അക്കാദമി പ്രവർത്തകരുടെയും ഇമ്പമാർന്ന കലാ പരിപാടികളും അരങ്ങേരി.

പൊതു സമ്മേളനം പ്രമുഖ മാപ്പിള കവി ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ അധ്യക്ഷനായിരുന്നു. അക്കാദമി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട്‌ എ. കെ മുസ്തഫ തിരൂരങ്ങാടി മുഖ്യം പ്രഭാഷണം നടത്തി. തുടർന്ന് യു. കെ അബൂ സഹ്‌ല യുടെ പേരിൽ അക്കാദമി ഏർപ്പെടുത്തിയ ഇശൽരത്ന പുരസ്‌കാരം ബാപ്പു വാവട് കെ. പി. എം ബഷീർ സാഹിബിന് സമർപ്പിച്ചു. പി എച് അബ്ദുള്ള മാഷിന്റെ പേരിൽ ഏർപ്പെടുത്തിയ ഗുരുരത്ന പുരസ്‌കാരം ശിഹാബ് അരീക്കോടിന് എ. കെ മുസ്തഫ സാഹിബ്‌ സമർപ്പിച്ചു.
വിളയിൽ ഫസീലയുടെ പേരിൽ അക്കാദമി ഏർപ്പെടുത്തിയ കലാരത്ന പുരസ്‌കാരം പി.എം. എ ഖാലിഖ് സാഹിബിനു അബ്ദുറഹ്മാൻ കള്ളിത്തൊടി സമർപ്പിച്ചു. എ. കെ മുസ്തഫ സാഹിബ്‌, ബഷീർ കണ്ണാംമ്പുറത്ത്, യുവ സംരംഭകൻ സഫ്‌വാൻ എന്നിവർക്കുള്ള ഉപഹാരം സമർപ്പണവും നടന്നു.

ചടങ്ങിൽ കെ. സി അബുട്ടി ഹാജി, അബൂബക്കർ മാസ്റ്റർ വിളയിൽ, ഹമീദ് എടവണ്ണപ്പാറ, വി. എം കോയ മുണ്ടുമുഴി, ബാപ്പു പറപ്പൂര്, അബ്ദുള്ള പൊന്നാട്, മുഹമ്മദ്‌ വാഴക്കാട്, ഹമീദ് കരുമ്പിലാക്കൽ, അഷ്‌റഫ്‌ വാഴക്കാട്, ബീരാൻ കുട്ടി, സമീർ പനച്ചിക്കപള്ളിയാളി, അൻവർ വാഴയിൽ, തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article