വാഴക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഴക്കാട് യൂനിറ്റിന്റെ കീഴിൽ നടത്തുന്ന വ്യാപാരി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് റിദാൻ ഗോൾഡ് അധ്യക്ഷത വഹിച്ചു. ലത്തീഫ്, ഷിഹാബ്, എസ്.ആർ. ഷിഹാബ്, അബ്ദു സമദ്, മുഹമ്മദ് കുട്ടി, താഹിർ മാസ്റ്റർ,സി.കെ ബാവ എന്നിവർ മൽസരത്തിൽ പങ്കെടുത്തു. ജനുവരി 26 ന് ഞായറാഴ്ച മൂന്ന് മണി മുതൽ എടക്കടവ് പാലശ്ശേരി റിസോർട്ടിൽ വെച്ച് വിപുലമായ പരിപാടികളോടെയാണ് കുടുംബസംഗമം നടത്തുന്നത്. മൽസരത്തിൽ അബ്ദു സമദ്, സി.കെ. ബാവ ടീം വിജയിച്ചു. പ്രസിഡണ്ട് അസീസ് കാവാട്ട് സ്വാഗതവും ട്രഷറർ എം.പി. ബഷീർ നന്ദിയും പറഞ്ഞു.
വാഴക്കാട് വ്യാപാരി ഫാമിലി കുടുംബസംഗം 2025 ജനുവരി 26 ഞായർ; വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി.
