27.8 C
Kerala
Thursday, March 13, 2025

പുളിക്കൽ ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ; 2025-26 വർഷത്തെ കരട് പദ്ധതി രേഖ “കരുതൽ ” പ്രകാശനം ചെയ്തു

Must read

പുളിക്കൽ ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ പുളിക്കൽലെ ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ കരട് പദ്ധതി രേഖ “കരുതൽ ” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശനം ചെയ്തു. ഇതോടെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ അവസാന ഘട്ടവും നമ്മൾ വളരെ വേഗത്തിൽ പിന്നിടുകയാണ്.

നേരത്തെ വിവിധ വർക്കിങ് ഗ്രൂപ്പുകൾ ചേർന്നു ചർച്ച നടത്തി, പിന്നീട് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പഞ്ചായത്ത്‌ ഭരണസമിതി ചർച്ചകൾക്ക് ശേഷം, ഗ്രാമസഭ ചേർന്നു വീണ്ടും ചർച്ച ചെയ്‌തു. അതിൽ ഉയർന്നു വന്ന ചർച്ചകളും, ഇന്ന് ചേർന്ന വിവിധ വർക്കിങ് ഗ്രൂപ്പു‌കൾ നടത്തിയ ചർച്ചയോടെ പദ്ധതി രൂപീകരണത്തിന്റെ അവസാന ഘട്ടവും നിലവിൽ പൂർത്തീകരിച്ചിരിക്കുകയാണ്.

16 ,04 ,99733 രൂപയുടെ പ്രൊജക്ടുകളാണ് വികസന സെമിനാറിൽ അംഗീകരിക്കപ്പെട്ടത്.വികസന സെമിനാറിൽ അംഗീകാരം നൽകിയ പ്രധാനപ്പെട്ട വിവിധ പദ്ധതികൾ താഴെ പറയുന്നവയാണ്.

👉ആട് ഗ്രാമം പദ്ധതി
👉മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും മേശ,ഷെൽഫ്
👉ഓരോ വാർഡിനും റോഡ് വികസനത്തിന് 21 ലക്ഷം വീതം
👉യുനാനി ആശുപത്രി ആരംഭിക്കൽ
👉എല്ലാ അമ്മമാർക്കും ഫലവൃക്ഷ തൈ വിതരണം
👉വീടുമായി ബന്ധപ്പെട്ട മേഖലക്ക് 1 കോടി 30 ലക്ഷം
👉വാട്ടർ ATM പദ്ധതി ആലുങ്ങലിനും കോട്ടപ്പുറത്തിനും പുറമെ അരൂരിലേക്കും
👉ജലജീവൻ പദ്ധതി 100% പൂർത്തീകരിക്കൽ
👉പ്ലാസ്റ്റിക് വേസ്റ്റ് നിക്ഷേപിക്കാൻ എല്ലാ വീടിനും വേസ്റ്റ് ബിൻ
👉മുഴുവൻ അങ്ങാടികളിലുംഴ ക്ലീനിങ് സ്റ്റാഫ്
👉ഗവണ്മെന്റ് എൽ പി സ്കൂളുകൾ സ്മാർട്ടാക്കാൽ
👉സ്കൂളുകൾക്ക് സ്പോർട്സ് കിറ്റ്
👉വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു കായിക പരിശീലനവും സ്കൂൾ ഒളിമ്പിക്സും
👉ഭിന്നശേഷിക്കാർക്ക് വിനോദയാത്ര
👉മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കലും സ്വന്തമായി സ്ഥലവും കെട്ടിടവും
👉വനിതകൾക്ക് കമ്പ്യൂട്ടർ സാക്ഷരത
👉മുഴുവൻ സ്കൂൾ കുട്ടികൾക്കും നീന്തൽ പരിശീലനം
👉എസ് .സി നഗറുകളിൽ വൈഫൈ സൗകര്യം
👉വയോജനങ്ങൾക്ക് ഹാപ്പിനെസ്സ് പാർക്

ബന്ധപ്പെട്ടവരുടെ കഠിന പ്രയത്നം കൊണ്ട് വളരെ നേരെത്തെ തന്നെ 2025 -26 വർഷത്തെ വാർഷിക പദ്ധതികൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്ന ചുരുക്കം പഞ്ചായത്തുകളിലൊന്നായി പുളിക്കൽ പഞ്ചായത്ത്‌ മാറും.

വിവധ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, പഞ്ചായത്ത് വികസനസമിതി അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ തുടങ്ങി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

പഞ്ചായത്ത് വികസന കാര്യ ചെയര്മാൻ സിദ്ദീഖ് കോന്തേടൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി കെ സി അബ്ദുറഹ്മാൻ ,ശ്രീമതി സുഭദ്ര ശിവദാസൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ , ആയിഷാബി ടീച്ചർ, കെ.ടി സുഹറ ചേലാട്ട്, പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ മജീദ്,എം സുബൈദ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി പി നജ്മുദ്ദീൻ, പി.വി മുഹമ്മദലി, കെ പി ശ്രീധരൻ,ശിവദാസൻ പൂത്തുക്കര,കെ .പി വീരാൻകോയ ,സെക്രട്ടറി വിനോദ് ഓലശ്ശേരി, വിവിധ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ , നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സാംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article