27.6 C
Kerala
Friday, March 14, 2025

ചാലിയാർ ദിനാചരണം; കടവിൻ മക്കൾ, ഹരിത വിചാരവേദി സംയുക്തമായി കയാക്കിംഗ് മൽസരം സംഘടിപ്പിച്ചു.

Must read

വാഴക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.എ.റഹ് മാന്റെ സ്മരണാർത്ഥം ആചരിക്കുന്ന ചാലിയാർ ദിനത്തോടനുബന്ധിച്ച് ഹരിത വിചാരവേദി, കട വിൻ മക്കൾ സംയുക്തമായി നീന്തൽ, കയാക്കിംഗ് മൽസരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അയപ്പൻ കുട്ടി മൽസരം ഉദ്ഘാടനം ചെയ്തു. കൺവീനർ താഹിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ പ്രമുഖ നീന്തൽ താരം ഷഫീഖ് ചെറുവായൂരിനെ ആദരിച്ചു.. ടി. അബ്ദുറഊഫ്, കെ.എ ശുക്കൂർ, ചന്ദ്രൻ മാസ്റ്റർ, ബി.പി.എ. റഷീദ്, ഷംസു മാവൂർ, ഡെൽറ്റ സഹീർ ബാബു എന്നിവർ സംസാരിച്ചു. യു.പി.വിഭാഗം നീന്തൽ മൽസരത്തിൽ റയാൻ, റിഹാൻ, മുഹമ്മദ് കാസിം, ഹൈസ്ക്കൂൾ എവിൻ, ഷാനവാസ്,25 to 40 കാറ്റഗറിയിൽ ജുബൈദ് ചെറുവായൂർ, സമദ്,ഇജാസ് 40 to 60 വിഭാഗത്തിൽ മുഹമ്മദലി, താഹിർ മാസ്റ്റർ, ആലിക്കുട്ടി എന്നിവർ വിജയികളായി.

കയാക്കിംഗ് മൽസരത്തിൽ യുപി വിഭാഗത്തിൽ ഫിസാൻ, റയാൻ, റിഹാൻ ഹൈസ്ക്കൂൾ സിയാദ്, എവിൻ, ഷാമിൽ വനിതാ മൽസരത്തിൽ ഫെല്ല, നിഹ, മർവ 25 to 39 കാറ്റഗറിയിൽ അനസ് ചീര കുന്നത്ത്, അൻവർ, ജുറൈജ് 40 to 60 കാറ്റഗറിയിൽ അബ്ദുറഹിമാൻ, അഷ്റഫ്, മുസമ്മിൽ, എന്നിവരും വിജയിച്ചു.

വിജയികൾക്ക് ബി.പി.എ ഹമീദ്, കെ.എം. കബീർ, ടി. ബഷീർ, ബിച്ചാൻ, ബഷീർ കൂരി ത്തൊടിക, ok കുഞ്ഞുമുഹമ്മദ്, റഷീദ് ചീരക്കുന്നത്ത്, കുഞ്ഞാൻ തമ്പലങ്ങോട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. ടി നാസർ ബാബു, ഷഫീഖ്, അശ്റഫ് മലടിഞ്ഞിയിൽ., റിയാസ് പുവാടിച്ചാലിൽ, ഗോപാലൻ, മജീദ് മൽസരം നിയന്ത്രിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article