27.6 C
Kerala
Friday, March 14, 2025

വാഴക്കാട്ട് UDF ഭരണത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് : അടിയന്തിര നടപടി വേണം – സി.പി.ഐ.(എം)

Must read

UDF ഭരണത്തിൽ വാഴക്കാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഓംബുഡ്സ്മാൻ ഉത്തരവ്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണത്തുംപാറ റോഡിൽ കാളിക്കുളങ്ങര ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഡ്രൈനേജ് നിർമിച്ചതിലാണ് ക്രമക്കേട് നടന്നതായി ഓംബുഡ്സ്മാൻ കണ്ടെത്തൽ. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കകം തന്നെ ഡ്രൈനേജ് തകർന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാൻ നടത്തിയ അന്വേഷണത്തിലാണ് അഴിമതി വെളിച്ചത്തായത്.

വാഴക്കാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എൻജിനീയർ ജലാലുദ്ധീൻ. കെ , ഓവർസിയർ അൻഷാജ്. ടി , ബ്ലോക്ക് ആക്രഡിറ്റെഡ് എൻജിനീയർ ഷഫീഖ് കെ. ഇ , ബ്ലോക്ക് ജോയിൻറ്
ബി ഡി ഒ ജാസ്മിൻ എ. ആർ , വാഴക്കാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന ലാലി. ഐ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് ഓംബുഡ്സ്മാൻ ശുപാർശ ചെയ്തത്.

എസ്റ്റിമേറ്റ് അനുസരിച്ചല്ല പ്രവൃത്തി നടന്നത് , പ്രവൃത്തി നടത്തിപ്പിൽ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരുടെ യാതൊരു മേൽനോട്ടവും ഉണ്ടായില്ല , സാധനങ്ങൾ മാനദണ്ഡപ്രകാരമല്ല പർച്ചേഴ്സ് ചെയ്തത് , രേഖകളിൽ തൊഴിലുറപ്പ് മേറ്റിന്റെ വ്യാജ ഒപ്പിട്ടു , സെക്രട്ടറി സാക്ഷ്യപ്പെടുത്താത്ത എം. ബുക്ക്‌ ഉപയോഗിച്ചു തുടങ്ങി 18 ഓളം ഗുരുതരമായ കുറ്റങ്ങളാണ് ഓംബുഡ്സ്മാൻ അന്വേഷണത്തിൽ കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതി അട്ടിമറിക്കാൻ ബ്ലോക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ശ്രമവും ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

358691 രൂപ എസ്റ്റിമേറ്റിൽ കാളിക്കുളങ്ങര ഭാഗത്ത് മഴവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി റോഡിന് കുറുകെ കഴിഞ്ഞ ഓഗസ്റ്റിലാണ് ഡ്രൈനേജ് സ്ഥാപിച്ചത് . നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. നിർമ്മാണം പൂർത്തീകരിച്ച് ദിവസങ്ങൾക്കകം വാഹനങ്ങൾ കടന്നു പോയപ്പോൾ ഡ്രൈനേജ് തകർന്നതാണ് നാട്ടുകാരെ പരാതി നൽകാനിടയാക്കിയത്.
ക്രമക്കേട് നടന്ന ഡ്രൈനേജ്
പ്രദേശം CPI (M) നേതാക്കളായ എ. പി മോഹൻദാസ്, വി. രാജാഗോപാലൻ മാസ്റ്റർ,
വി. കെ അശോകൻ, എം. പി. അബ്ദുൽ അലി മാസ്റ്റർ, സി. ഭാസ്കരൻ മാസ്റ്റർ, ഷമീർ എ. കെ, സുരേഷ് ബാബു. സി എന്നിവർ സന്ദർശിച്ചു.

ഭരണത്തിന്റെ മറവിൽ വാഴക്കാട് പഞ്ചായത്തിൽ ചില ഉദ്യോഗസ്ഥരും കരാറുകാരും ഭരണ സമിതിയിലെ ചിലരും ചേർന്ന് നടത്തുന്ന അഴിമതിക്ക് അറുതി വരുത്തണമെന്നും ഡ്രൈനേജ് നിർമ്മാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് CPI(M) വാഴക്കാട്, എടവണ്ണപ്പാറ സംയുക്ത ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ
ജനുവരി 24ന് വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ പനക്കൽ കുഞ്ഞഹമ്മദ് അധ്യക്ഷനായി. വി രാജഗോപാലൻ മാസ്റ്റർ,
സി ഭാസ്കരൻ മാസ്റ്റർ,ഷമീർ എ.കെ,
പി. ഗംഗാധരൻ, എ.നീലകണ്ഠൻ,
സുരേഷ്കുമാർ കെ, ഷെജീബ്അനന്തായൂർ ,
റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article