വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് സ്കൂൾ ഒളിമ്പിക്സിൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മപ്രം ഗവ: എൽ പി സ്കൂളിന്റെ തേരോട്ടം. അറുപത്തൊന്ന് പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ പി വിഭാഗം ചാമ്പ്യൻമാരായി. പങ്കെടുത്ത ഒരിനം ഒഴികെയുള്ള എല്ലാ മൽസരങ്ങൾക്കും സബ്ജില്ലാ യോഗ്യത നേടുകയും ചെയ്തു. സ്കൂളിലെ മുഹമ്മദ് ഇഷാൻ എകെ, എൽ പി വിഭാഗം വ്യക്തിഗത ചാമ്പ്യനായി. വിജയികളെ പി ടി എ കമ്മറ്റിയുടെ വക സ്വീകരണം നൽകി ആദരിച്ചു.