27.6 C
Kerala
Friday, March 14, 2025

കുട്ടികളിൽ ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യ വിജ്ഞാനവും ആവേശവും നിറച്ച് റോബോ സോക്കർ – റോബോട്ടിക്ക് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി

Must read

വാഴക്കാട് ജി എച്ച് എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ – റോബോട്ടിക്ക് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ എ യു പി എസ് വിരിപ്പാടം ചാമ്പ്യൻമാരാകുകയും ജി.യു പി എസ് വാഴക്കാട് റണ്ണറപ്പാകുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോൾ മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷിബ സി.എ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ATL ലാബ് ട്രെയിനർ റോഷൻ, ATL ഇൻ ചാർജ്ജ് ഷമീർ അഹമ്മദ് എന്നിവരാണ് ക്ലാസുകൾ നയിച്ചത് .സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മൂസ മാസ്റ്റർ മറ്റ് അധ്യാപകരായ വിജയൻ പി.എം , സി പി മുനീർ,സീന എസ് , ജ്യോതി ശ്രീ. ടി എന്നിവർ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article