മുക്കം: ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ കെ.എം.സി.ടി ഡെന്റൽ കോളജും മലേഷ്യൻ അല്ലയ്ഡ് ഹെൽത്ത് സയൻസസ് അക്കാദമി (മഹ്‌സ) യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു. നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിലടക്കം പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കെ.എം.സി.ടി. ഡെന്റൽ കോളജിൽ നടന്ന ചടങ്ങിൽ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം., മഹ്‌സ യൂണിവേഴ്‌സിറ്റി ഫാക്കൽട്ടി ഓഫ് ഡെന്റിസ്ട്രിയിലെ റീസ്റ്റോറേറ്റീവ് ഡെന്റിസ്ട്രി വിഭാഗം ഡീൻ ആൻഡ് പ്രൊഫസർ ഡാറ്റോ ഡോ. മുഹമ്മദ് ഇബ്രാഹിം ബിൻ അബു ഹസ്സൻ എന്നിവർ ചേർന്നാണ് ഒപ്പുവെച്ചത്. മഹ്‌സ യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ഡെന്റിസ്ട്രി പിരിയോഡോണ്ടോളജി പ്രൊഫസർ ഡോ. ബെറ്റ്‌സി സാറ തോമസ്, കെ.എം.സി.ടി. ഡെന്റൽ കോളജ് പ്രിൻസിപ്പാൾ ഡോ.കെ.പി മനോജ് കുമാർ, ഡോ. ബിനു പുരുഷോത്തമൻ, ഡോ.വി.വി ഹരീഷ് കുമാർ, ഐ. ക്യു. എ.സി. കോർഡിനേറ്റർ ഡോ. അമിത് അധ്യന്തായ, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിലെ വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ.എം.സി.ടി ഡെന്റൽ കോളജും മഹ്‌സ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
