പുളിക്കൽ : ജനുവരി 15 പാലിയേറ്റീവ് ദിന ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ.സി കാഡറ്റുകൾ കിടപ്പിലായ രോഗികളുടെ സാന്ത്വന പരിചരണം ഓരോ മനുഷ്യരുടെയും കടമയാണ് . കിടപ്പിലായ മാറാരോഗികളുടെ ശേഷിക്കുന്ന ദിനങ്ങൾ വേദനാരഹിതവും അന്തസുറ്റതുമാക്കുന്നത് ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ് എന്ന തിരിച്ചറിവിൽ നിന്ന് പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെ യറിലെ രോഗികൾക്ക് വേണ്ടിയാണ് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജെ.ആർ.സി കാഡറ്റുകൾ നേതൃത്വത്തിൽ പാലീയേറ്റിവ് ഡേ കലക്ഷൻ നടത്തിയത്. പിരിച്ചെടുത്ത തുക പുളിക്കൽ പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറുന്നതിന് വേണ്ടി പ്രധാന അധ്യാപിക ഷിജ പി, യു.പി സീനിയർ അധ്യാപിക കെ ഖമറുന്നീസ എന്നിവർ ഏറ്റുവാങ്ങി.
സ്നേഹത്തിൻ്റെ കൈത്താങ്ങായി കരുതലിൽ നിന്ന് ഒരു തുള്ളി സേവനത്തിനായി
