പുളിക്കൽ: സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുളിക്കൽ പാലിയേറ്റീവ് കെയർ ക്ലിനിക്ക് തെറാപ്പി സെന്ററിലെ രക്ഷിതാക്കളുടെ സംഗമം “ഹൃദയതാളം” പുളിക്കൽ പാലിയേറ്റീവിൽ വെച്ച് നടന്നു. സംഗമത്തിന്റെ ഉദ്‌ഘാടനം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ പി മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബി ആർസി ബിപിസി അനീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ചെറുകാവ് എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ അഷറഫ് മാസ്റ്റർ, പരിവാർ പ്രസിഡണ്ട് അബ്ദുസമദ്, സി ആർ സി കോഡിനേറ്റർ നൗഫൽ കെ ഒ, സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ തങ്കമണി, ബിന്ദു എന്നിവർ പ്രസംഗിച്ചു.