എടവണ്ണപ്പാറ : വാഴക്കാട് പഞ്ചായത്തിലെ കർഷകർ നേരിടുന്ന പന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് കർഷകസംഘം എടവണ്ണപ്പാറ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകസംഘം ഏരിയാ സെക്രട്ടറി ശ്രീജിത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. മേഖലാ സെക്രട്ടറി പ്രഭാകരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻ്റ് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡൻ്റ് അശോകൻ VK, കോമളം എന്നിവർ സംസാരിച്ചു. KSKTU കൊണ്ടോട്ടി ഏരിയാ സെക്രട്ടരി ഭാസ്ക്കരൻ മാസ്റ്റർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.V K കൃഷ്ണൻ നന്ദി പറഞ്ഞു.
കൺവെൻഷന്റെ ഭാഗമായി കർഷകർ നേരിടുന്ന സന്നിശല്യം ശാശ്വത പരിഹാരം കാണണം എന്ന പ്രമേയം വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡണ്ട് എന്നിവർക്ക് കർഷക സംഘം നേതാക്കൾ നിവേദനമായി നൽകി