24.8 C
Kerala
Tuesday, April 29, 2025

മീര വിശ്വനാഥിൻ്റെ “അടയാളങ്ങൾ” കവിത സമാഹാരം പ്രകാശനം ചെയ്തു

Must read

വാഴക്കാട്: വെട്ടത്തൂരിലെ മീരാ വിശ്വനാഥ് രചിച്ച അടയാളങ്ങൾ എന്ന കവിത സമാഹാരം പ്രകാശനം നളന്ദ വായനശാലയുടെ നേതൃത്വത്തിൽ വെട്ടത്തൂരിൽ നടന്നു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ബാലകൃഷ്ണൻ ഒളവട്ടൂർ പ്രകാശനം നിർവഹിച്ചു. കവിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ രാജീവ് പെരുമൺ പുറ പുസ്തകം ഏറ്റുവാങ്ങി. കവിയും പൊതുപ്രവർത്തകനുമായ എ.പി മോഹൻദാസ് പുസ്തകപരിചയം നടത്തി.

LSS, USS, NMMS ജേതാക്കളെ ചടങ്ങിൽ ഗ്രന്ഥശാല സമിതി ജില്ലാ കൗൺസിലർ ശ്രീലത.പി.കെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.മുഖ്യാതിഥിയായി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ.പി.കെ, വെട്ടത്തൂർ GLPS റിട്ടേർഡ് ഹെഡ്മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ, നളന്ദ വനിത ഗ്രന്ഥശാല രക്ഷാധികാരി ഗംഗാധരൻ.പി, കുഞ്ഞൻ നായർസ്മാരക വായനശാല ലൈബ്രറിയൻ കുഞ്ഞൻ പ്രാണശേരി എന്നിവർപങ്കെടുത്ത ചടങ്ങ് ഗ്രന്ഥശാല സെക്രട്ടറി പുഷ്പ.ടി.പി സ്വാഗതം പറഞ്ഞു ഗ്രന്ഥശാല പ്രസിഡൻറ് രമാദേവി.കെ അധ്യക്ഷത വഹിച്ച ചടങ്ങ് വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി രാമചന്ദ്രൻ ടി.കെ നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article