30.8 C
Kerala
Thursday, March 13, 2025

കെ.എ.സ്.ടിയു അധ്യാപക ക്രിക്കറ്റ് ടൂർണ്ണമെൻ്റ് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ചാമ്പ്യൻമാർ

Must read

കൊണ്ടോട്ടി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനവ്യാപകമായി നടത്തുന്ന കായിക മേളയുടെ കൊണ്ടോട്ടി ഉപജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ജേതാക്കളായി. കൊണ്ടോട്ടി മേലങ്ങാടി റിക്സ് അറീന ടർഫിൽ നടന്ന മത്സരത്തിൽ മൊറയൂർ വി എച്ച് എം എച്ച് എസ് എസിനെ യാണ് ഫൈനലിൽ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ പരാജയപ്പെടുത്തിയത്. കെ.എസ്.ടി.യു ഉപജില്ലാ സെക്രട്ടറി നാസർ കണ്ണാട്ടിൽ, പ്രസിഡൻ്റ് എംഡി അൻസാരി , ട്രഷറർ എം ടി അബ്ദുൽ അസീസ് ഓർഗനൈസിംഗ് സെക്രട്ടറി പി നൗഷാദ് , അസോസിയേറ്റ് സെക്രട്ടറി സയ്ദ് മുഹമ്മദ് മോങ്ങം ജില്ലാ ഭാരവാഹികളായ ബഷീർ തൊട്ടിയൻ, ഫൈസൽ കെ.പി , അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള കിരീടം കെ.എസ്.ടി.യു പ്രസിഡൻ്റ് എംഡി അൻസാരി വിതരണം ചെയ്‌തു. പ്ലയർ ഓഫ് ദ ടൂർണ്ണമെന്റായി സയ്യിദ് ജലാലുദീൻ തങ്ങളും മികച്ച ബൗളറായി വാഹിദ് കെ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article