മുതുവല്ലൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വനിതാവേദി തിരുവാതിര ഉത്സവം നടത്തി വനിതകളുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ നാമജപത്തോടെ ഉത്സവം ആരംഭിച്ചു സാംസ്കാരിക സമ്മേളനം മുതിർന്ന അംഗം ശ്രീ വി കെ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീമതി ശോഭന അദ്ധ്യക്ഷത വഹിച്ചു ഗിരിജാ ചന്ദ്രൻ പ്രഭാഷണം നടത്തി ചന്ദ്രൻ പുല്ലി തൊടി ആശംസ അറിയിച്ചു ശ്രീജ ഹരിദാസ് സ്വാഗതവും കെ ലീല നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കലാസന്ധ്യയിൽ ഭരതനാട്യം, ദേവീ നൃത്തം, കൈ കൊട്ടി കളി തിരുവാതിര കളി, ഭക്തിഗാനങ്ങൾ എന്നിവ നടന്നു. കിഴിശ്ശേരി ഗണപത് യു. പി. സ്കൂളിൽ നിന്നും ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ “കായംകുളം കൊച്ചുണ്ണി ” കഥാപ്രസംഗം അവതരിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം തിരുവാതിര പ്രസാദ ഉട്ട് നടത്തി മനിരധൻ കെഎ ശശിരാജൻ മുരളി ബാബു അഭിലാഷ് ജയശങ്കർ എന്നിവർ നേതൃത്തം നൽകി