കൊണ്ടോട്ടി: KSTU കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ഫുട്ബോൾ ചാംപ്യൻഷിപ്സംസ്ഥാന വനിതാ വിങ് കൺവീനർ എം പി ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ എം ഷഹീദ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എം ഡി അൻസാരി
അധ്യക്ഷത വഹിച്ചു.
ഉപജില്ലയിലെ പതിനാറിലധികം
ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിൽ കൊട്ടപ്പുറം എ എം യു പി എസിനെ പരാജയപ്പെടുത്തി VHMHSS മൊറയൂർ ജേതാക്കളായി. വിജയികൾക്ക്
സെക്രട്ടറി നാസർ കണ്ണാട്ടിൽ
ജില്ലാ ഭാരവാഹികളായ
ബഷീർ തൊട്ടിയൻ, കെ പി ഫൈസൽ, അലവിക്കുട്ടി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഉപജില്ലാ
സാരഥികളായ എം ടി അസീസ് , യു കെ നാസർ, നൗഷാദ് മാങ്ങാട്ടുമുറി, സെയ്ദ് മുഹമ്മദ്, അബു ചെറുമുറ്റം, ആസിഫ് മോങ്ങം
എന്നിവർ മത്സരങ്ങൾക്ക്
നേതൃത്വം നല്കി.