കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ സംരംഭകത്വ ശില്പശാല സ്കൂൾ പ്രിൻസിപ്പൽ ഷാം കെ ഉദ്ഘാടനം ചെയ്യുതു.
നല്ല പാഠം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ ആദ്യക്ഷത വഹിച്ചു.നല്ല പാഠം കോർഡിനേറ്റർ ഇ ജഹ്ഫർ സാദിഖ് പദ്ധതി വിശദീകരിച്ചു.
“മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം വ്യവസായ വികസന ഓഫീസർ നിസാം കെ കാരി ക്ലാസിനു നേതൃത്വം നൽകി, സംരംഭക ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനും സംരംഭകത്വം പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ നല്ല പാഠം ഇ. എം.ഇ.എയുടെ സ്വന്തം ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ തുടങ്ങുക എന്നതാണ് ലക്ഷ്യം.
വിപണന സാദ്ധ്യതകൾ,കുട്ടികൾ ശ്രദ്ധിക്കാം ,പുതിയ തുടക്കം എങ്ങനെ എന്നിവയെക്കുറിച്ചും സംരംഭകർക്ക് വേണ്ടത്ര അറിവ് പകരുകയും സഹായങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് ശില്പശാല സംഘടിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി എം.വി.ഹനീഫ, സ്പെഷ്യൽ എജുക്കറേറ്റർ റാഷിദ് പഴേരി നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ ബിഷർ പണാളി ,വിദ്യാർത്ഥി പ്രതിനിധി നിഹല. വി. പി എന്നിവർ പ്രസംഗിച്ചു.