കരിപ്പൂർ: തുടർച്ചയായി ഏഴാം വർഷവും നൂറുമേനി കൊയ്ത് കരിപ്പൂർ എംഐഎ എം എൽ പി സ്കൂൾ വിദ്യാർഥികൾ. പ്രഭാത ഭക്ഷണത്തിനുള്ള വിഭവങ്ങൾക്കായി PTA യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെയാണ് കൃഷി ചെയ്തത്. ഉമ ഇനത്തിൽപ്പെട്ട വിത്തായിരുന്നു ഇത്തവണ ഉപയോഗിച്ചത്. വിദ്യാർഥികളും, അധ്യാപകരും, നാട്ടുകാരും, CISF ഭടൻമാരും ഒന്നിച്ച് പാടത്ത് കൊയ്യാനിറങ്ങിയപ്പോൾ കൊയ്ത്തുത്സവം നാടിൻ്റെ ഉത്സവമായി മാറി.
വള്ളിക്കുന്ന് നിയോജക മണ്ഡലം MLA ശ്രീ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ CISF ഡപ്പ്യൂട്ടി കമാൻഡൻ്റ് ശ്രീ അഖിലേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീലത്തീഫ് കൂട്ടാലുങ്ങൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മൃദുൽ വിനോദ് (കൃഷി ഓഫീസർ), കെ മുഹമ്മദ് (മാനേജർ), അരുൺ,ഉൻമേഷ് കുമാർ, അബൂബക്കർ ഹാജി, ബീരാൻ ഹാജി, ഉസ്മാൻ ഹാജി, സെമി എസി, നിയാസ് കെ, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു മോൾ ടിമാണി സ്വാഗതവും പി ടി എ പ്രസിഡൻ്റ് അറമുഖൻ പാലേരി നന്ദിയും പറഞ്ഞു.