പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സേവനാവകാശം പുതുക്കി നിശ്ചയിച്ചു. ജനനം/മരണം/വിവാഹ രജിസട്രേഷന്‍, ലൈസന്‍സ്, കെട്ടിട പെര്‍മിറ്റ്, നമ്പറിംഗ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നീ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. താമസ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട കാലപ്പഴക്ക സാക്ഷ്യപത്രം, വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ അപേക്ഷ സമര്‍പ്പിച്ച അന്നേ ദിവസം തന്നെ നല്‍കാനും പുതുക്കിയ സേവനാവകാശ രേഖ പ്രഖ്യാപിക്കുന്നു. പുതുക്കിയ സേവനാവകാശ രേഖയുടെ പ്രഖ്യാപനം ബഹു. കൊണ്ടോട്ടി നിയോജക മണ്ഡലം എം. എല്‍. എ. ശ്രീ ടി വി ഇബ്രാഹിം നിര്‍വ്വഹിച്ചു.
1962 മുതലുള്ള ഭരണസമിതികളുടെ ചരിത്രരേഖയുടെ അനാഛാദനം നിര്‍വ്വഹിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 1962 മുതലുള്ള പഞ്ചായത്ത് ഭരണസമിതികളുടെ ചരിത്രരേഖ അനാഛാദനം ബഹു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കെ ബിന്ദു നിര്‍വ്വഹിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ കെ മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ബേബി രജനി സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എം അയിഷാബി ടീച്ചര്‍, കോന്തേടന്‍ സിദ്ധീഖ്, പഞ്ചായത്ത് അംഗങ്ങളായ എം സുബൈദ, കെ അബ്ദുല്‍ മജീദ്, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി ടി അബ്ദുള്ള മാസ്റ്റര്‍, കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ പി മുഹമ്മദ്കുട്ടി ഹാജി, എം പി അബ്ദുറഹിമാന്‍, ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, കെ പി ജമാലുദ്ധീന്‍, എ കെ പോക്കരുട്ടി, ഹമീദലി, പുഷ്പ, ചൂലന്‍, കോമളവല്ലി (മിനി) എന്നിവര്‍ ആശംസയും അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ വിനോദ് കുമാര്‍ പദ്ധതി വിശദീകരണവും അസി. സെക്രട്ടറി ശ്രീ ബെനഡിക്ട് ഇ.ടി നന്ദിയും പറഞ്ഞു.