ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന എം കെ അബ്ദുൽ ഗഫൂർ മാസ്റ്റർ, കെ അബൂബക്കർ മാസ്റ്റർ എന്നിവർക്ക് യൂണിറ്റ് KSTU നടത്തിയ യാത്രയയപ്പ് സമ്മേളനം കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. കെ പി റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
രായിൻകുട്ടി നീറാട്, സമദ് പൊന്നാട്, കെ. റഫീഖ് മാസ്റ്റർ, എൻ.പി അഷ്റഫ് മാസ്റ്റർ, എ. ശിഹാബ് മാസ്റ്റർ, ഇ കെ. മഹ് മൂദ് മാസ്റ്റർ, സഈദ് മാസ്റ്റർ, അജ്മൽ മാസ്റ്റർ, എം.കെ. നാസർ മാസ്റ്റർ, ടി.പി ഗഫൂർ മാസ്റ്റർ, ശബ്ന ടീച്ചർ, ഫർസാന ടീച്ചർ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകർക്കും സംസ്ഥാന കായിക മേളയിൽ മെഡൽ നേടിയ റഈസ് മാസ്റ്റർക്കുമുള്ള KSTU വിന്റെ ഉപഹാരം ജബ്ബാർ ഹാജി നൽകി.
കെ.പി. ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും മുസമ്മിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.