സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിപ്രകാരം ജി വി എച്ച് എസ്സ് എസ്സ് അരിമ്പ്രയിൽ 2024 ൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നൈപുണി വികസന കേന്ദ്രത്തിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു . മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനീറ പൊറ്റമ്മൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ അനീഷ് കുമാർ, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ മഹേഷ് എംഡി, എസ് ഡി സി സോണൽ കോർഡിനേറ്റർ ദിലിൻ സത്യനാഥൻ, പ്രിൻസിപ്പാൾ അലി , വി എച്ച് എസ് സി പ്രിൻസിപ്പാൾ അൻവർ , പ്രധാനഅധ്യാപകൻ സലാഹുദ്ധീൻ , പി ടി എ പ്രസിഡന്റ് മജീദ്, എസ് ഡി സി കോർഡിനേറ്റർ അർഷദ് എന്നിവർ സംസാരിച്ചു. ജ്വല്ലറി ഡിസൈൻ വിഭാഗത്തിൽ കുട്ടികൾ വരച്ച മോഡലുകളുടെ പ്രദർശനവും ഉത്പന്നങ്ങളുടെ വിപണനവും നടന്നു, എ ഐ വിഭാഗത്തിൽ കുട്ടികൾ നിർമിച്ച വിവിധ റോബോട്ടുകളുടെ പ്രദർശനവും എക്സ്പോയുടെ ഭാഗമായി നടത്തി
ജി.വി.എച്ച്.എസ്സ്.എസ്സ് അരിമ്പ്രയിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു
