വാഴക്കാട് സ്വദേശിനി റസിയ ടീച്ചർ രചിച്ച “കാലമുരുളും വഴിയേ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. തൃശൂരിലെ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ. പ്രകാശൻ കരിവെള്ളൂരാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. മലപ്പുറത്തെ “ആവ്യ പബ്ലിക്കേഷൻസ്” ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിൽ ഡോ. സി രാവുണ്ണി, ഡോ. കെ പി സുധീര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയവർ സംബന്ധിച്ചു.
വാവൂർ AMLP സ്കൂളിലെ പ്രധാന അധ്യാപികയായ റസിയ ടീച്ചർ, വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി ഹൈദർ മാസ്റ്ററുടെ മകളാണ്. ഇരുവേറ്റി സ്വദേശി സലാം മാസ്റ്ററാണ് ഭർത്താവ്. GHSS വാഴക്കാട് 1986 SSLC ബാച്ചിലെ വിദ്യാർഥിനിയാണ്.