വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലാസ്സ് തലങ്ങളിൽ ന്യൂ ഇയർ ലക്കി സ്റ്റുഡന്റ് നറുക്കെടുപ്പിൽ മുഹമ്മദ് മുനവ ർ ,ഇശാന ജന്നത്ത്,സാലിഹ , മുഹമ്മദ് മിൻഹാജ്, ശാമിയ ജുമാന, ഹിബ,അലൂഫ്,മുഷ്താഖ് എന്നീ കുട്ടികൾ തെരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്കായി സ്പെഷ്യൽ ഫുഡ്, കേക്ക് കട്ടിങ്, അനുമോദനം, കുട്ടികളുടെയും ടീച്ചേഴ്സിന്റെയും വിവിധ കലാ പരിപാടികൾ എന്നിവ നടന്നു. സ്കൂൾ മാനേജർ കെ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ എം സി ടി മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോക്ടർ ഷബീബ് ,അഡ്സ്റ്റർ ക്രീയേറ്റീവ് മാനേജിങ് ഡയറക്ടർ ജംഷീർ കെ അതിഥികളായിരുന്നു . പി ടി എ വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ അധ്യക്ഷനായി. മോയിൻകുട്ടി പുലിക്കാടൻ, സുധ കെ ടി, റഫീഖ് ടി കെ ആശംസകൾ നേർന്നു. പരിപാടികൾക്ക് രാകേന്ദു കെ വർമ്മ, സർഫാസ് സി പി, സാജിദ പി, ഹസീന ടി കെ, റീഷ്മ ദാസ് എം പി, ഹഫ്സ ടി പി, സാജിദ എം കെ, സജ്‌ന വി പി , സുമയ്യ എ, ഫിർദൗസ് ബാനു, അബ്ദുൽ മജീദ് കെ, സ്കൂൾ ലീഡർ മുഹമ്മദ് സഫീർ, ഡെപ്യൂട്ടി ലീഡർ അമീഖ നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും ഷാകിറ കെ നന്ദിയും പറഞ്ഞു.