എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
പ്രദേശത്തെ മുതിർന്ന വ്യക്തിത്ത്വങ്ങൾ കൂട്ടായി ഭദ്രദീപം തെളിയിച്ച് ആരംഭിച്ച പരിപാടിയിൽ നിരവധി പ്രദേശിക കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ വച്ച് എടവണ്ണപ്പാറയിലെ നിസ്വാർത്ഥ സാമൂഹികപ്രവർത്തൻ ടി.കെ.എം. കുട്ടി മാർഷ്വൽ ആർട്സിൽ ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ച ഷാമിൽഷാൻ സംസ്ഥാന മാസ്റ്റേഴ്സ് ഗയിംസിൽ ജൂഡോയിൽ സ്വർണ്ണമെഡൽ നേടിയ റാഷിദ് കെ എന്നിവരെ പരിപാടിയിൽ വച്ച് ആദരിച്ചു. DJ നൈറ്റോട് കൂടി പരിപാടി അവസാനിച്ചു.