വാഴക്കാട്. ജി.എം.യു പി.സ്കൂളിൽ പുതുവർഷ പുലരിയിൽ അഞ്ചാം തരത്തിലെ ഗൈഡ് വിദ്യാർത്ഥി നസ് ലീ എം.വി.ആർ കാൻസർ സെന്ററിലേക്ക് മുടി നൽകി മാതൃകയായി. ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജമാലുദ്ധീൻ അധ്യക്ഷത വഹിച്ചു. താഹിർകുഞ്ഞ്,അബ്ദുസലാം, ബഷീർ, താഹിറ,ഫൈറൂസ, നസീറ എന്നിവർ സംസാരിച്ചു. മണന്തലക്കടവ് മലടിഞ്ഞിയിൽ അഹമ്മദ് കുട്ടിയുടെയും മുബീനയുടെയും മകളാണ് നസ്‌ലി.സുമേഷ് സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.