വാഴക്കാട് : ചെറുപ്പം മുതൽ കലയെ പ്രണയിച്ചും കായികത്തെ ചേർത്തു പിടിച്ചും ശ്രദ്ധ നേടിയ പ്രതിഭയാണ് സുബി വാഴക്കാട്.സ്കൂൾ കാലഘട്ടത്തിൽ കലാരംഗത്ത് സജീവമായ സുബി ഇതിനകം അനേകം മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
കായിക രംഗത്തും നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.1992 ൽ സബ്ജില്ലാ , ജില്ലാതലത്തിൽ മാപ്പിളപ്പാട്ട് . മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവ വേദികളിൽ ഒപ്പന , നാടകം, നാടോടി നൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട് , സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.
പതിനഞ്ച് വർഷമായി മേക്കപ്പ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ കലാരൂപങ്ങൾക്ക് മേക്കപ്പ് ചെയ്യുന്നതിൽ വിദഗ്ധയാണ് സുബി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തെയ്യം, ഓട്ടൻതുള്ളൽ, നാടകയിനങ്ങൾ, ഒപ്പന , തിരുവാതിര,സംഘനൃത്തം എന്നിവക്ക് മേക്കപ്പ് ചെയ്ത വരുന്നു.കലാശ്രേഷ്ഠപുരസ്കാരം ലഭിച്ചിട്ടുണ്ട്.
‘ഗുരുവായൂരിൽ നിന്ന് ‘മുസ്ലിം സമുദായത്തിൽനിന്ന് വന്ന വനിത’ എന്ന അംഗീകാരവും ലഭിച്ചു. ഏതാനും ചെറുകഥകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ ഹോസ്റ്റൽ വാർഡനായി വർക്ക് ചെയ്യുന്നു സുബി ഇതിനകം മുവ്വായിരത്തോളം മത്സരാർത്ഥികൾക്ക് മേക്കപ്പ് ചെയ്തു നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച വാഴക്കാട് ഗവ .ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി മഹോത്സവ ഭാഗമായുള്ള മത്സരരങ്ങളിൽ പെൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ(1990- 99 വിഭാഗം) ഒന്നാം സ്ഥാനം നേടിയതും ആയംകുടി കുന്നത്ത് സുഹ്റാബി എന്ന സുബി വാഴക്കാട് തന്നെ..