വാഴക്കാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം. കഴിഞ്ഞ 3 മാസങ്ങളിലായി ഗെയിംസ്, അത്‌ലറ്റിക്സ്, കയാക്കിംഗ്, നീന്തൽ, കലാ മത്സരങ്ങൾ, കവിയരങ്ങ്, ഫുഡ് ഫെസ്റ്റ്, സംഗീത നിശ, പൂർവ്വ അധ്യാപക സംഗമം, സാംസ്കാരിക സംഗമം, ഉൾപ്പെടെ
വിവിധ പരിപാടികളുടെ സമാപനമായാണ് ഡിസംബർ 27, 28, 29 തിയ്യതികളിലായി മഹോത്സവം നടന്നത്. നൂറുകണക്കിന് പൂർവ്വ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു . 60 മുതൽ 70 വയസ്സ് വരെയുള്ളവർ പങ്കെടുത്ത നാടകം, ഒപ്പന , കോൽക്കളി, നൃത്ത ഇനങ്ങൾ എന്നിവ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു വിദ്യാലയത്തിലെ വ്യത്യസ്ത വർഷങ്ങളിലെ പൂർവ്വ വിദ്യാർഥികൾക്കായി ഇത്രയധികം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വിസ പ്രസിഡന്റ് കെ.പി. ഫൈസൽ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ഡോ എ കെ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന പരീക്ഷ ബോർഡ് ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, പി ടി എ പ്രസിഡൻ്റ് ടി.പി. അഷ്റഫ്, പ്രദീപ് രാമനാട്ടുകര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം, പ്രിൻസിപ്പാൾ നാസർ സാർ, വൈസ് പ്രസിഡണ്ട് അലി അക്ബർ, വിസ ഭാരവാഹികളായ എം.പി. അബ്ദുൽ അലി, ബി.പി. ഹമീദ്, സനീർ വാഴക്കാട്, ബി പി എ റഷീദ്, സലാം എളമരം, ടി.പി.സി വളയന്നൂർ, കെ.എം. കുട്ടി, ബി.പി.എ. ബഷീർ, പ്രധാനധ്യാപിക പി.എ ഷീബ, കെ.വിജയൻ എ.പി മോഹൻദാസ്, കെ താഹിർ കുഞ്ഞ് , യു.കെ സഹ് ല എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ദേശീയ കർഷക അവാർഡ് ജേതാവ് പൂർവ്വ വിദ്യാർഥി ആവാസ് 85 ബാച്ചിലെ, സിദ്ദീഖ് നടുവണ്ണൂരിനെ വിസ ചടങ്ങിൽ അനുമോദിച്ചു. വിസ ഫെസ്റ്റിലെ വിവിധ മത്സരങ്ങളിൽ നിന്നായി നെസ്റ്റ് (1979 ബാച്ച്) ഒന്നാം സ്ഥാനവും, ഒരുമ (1983) രണ്ടാം സ്ഥാനവും ആവാസ് (1985) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ഓവറോൾ ട്രോഫികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ നൗഷാദ് സമ്മാനിച്ചു.