വാഴക്കാട്: ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച, ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പു കുത്തിയപ്പോഴും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുന്നോട്ടു നയിച്ച ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിൻ്റെ വിയോഗത്തിലും മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ തലമുറകളെ പ്രചോദിപ്പിച്ച മരണമില്ലാത്ത കഥകളിലൂടെ മലയാളമുള്ളിടത്തോളം ജീവിക്കുന്ന മഹാഗുരു മലയാളികളുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിലും വാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റി അനുശോചിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വാഴക്കാട് പഞ്ചായത്ത് ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
യു.ഡി എഫ് നേതാക്കളായ കെ.എം.എ റഹ്മാൻ, കെ.അലി, സി. കെ മുഹമ്മദ് കുട്ടി മാസ്റ്റർ, സി. വി സക്കറിയ, സി.ടി റഫീഖ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതവും, എം.സി സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.