നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തെരട്ടമ്മൽ എ എം യു പി സ്കൂളും അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിഷ സി വാസു നിർവഹിച്ചു. ശതധ്വനി വാർഷികാഘോഷം പരിപാടിയുടെ ചെയർമാനും പിടിഎ പ്രസിഡന്റുമായ ടിപി അൻവർ അധ്യക്ഷൻ വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ സുധീപൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീമതി ജമീലനജീബ് , സ്കൂൾ മാനേജർ എ എം ഹബീബുള്ള മാസ്റ്റർ,ഡോക്ടർ ഹരിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ജനറൽ കൺവീനർ ശ്രീമതി ഷിജി ‘നന്ദി പറഞ്ഞു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽആസ്റ്റർ മദർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ നൂറിലധികം പേരെ പരിശോധിച്ചു.