26.8 C
Kerala
Friday, March 14, 2025

വാഴക്കാട് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് ഉജ്ജ്വല തുടക്കം

Must read

വാഴക്കാട്; വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1960 മുതൽ 2024 വരെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികളുടെ മഹാസംഗമത്തിന് തുടക്കമായി വേദി 1 ൽ സംഘഗാന മത്സരത്തോടെ യാണ് പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് തുടക്കമായത്. വിദ്യാർഥികളുടെ സർഗ്ഗാത്മകമായ കലാ ,കായിക കഴിവുകൾ അവതരിപ്പിക്കാനവസരം എന്ന ലക്ഷ്യത്തിലാണ് പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ പരിപാടികൾ സംഘടിപ്പിച്ചത്. ഗയിംസ്, ജലമേള , അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിവ പൂർത്തിയാക്കിയാണ് കലാ മത്സരങ്ങൾ ആരംഭച്ചത്
ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പൂർവ്വ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതന്ന് സംഘാടകർ പറഞ്ഞു.

2023-24 വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷ്യ പദ്ധതിയിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.

വിസ മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ
പൂർവ്വ അധ്യാപക സംഗമം കൊണ്ടോട്ടി നഗരസഭ ചെയർ പേഴ്സണും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ നിത സഹീർ ഉദ്ഘാടനം ചെയ്തു. വിസ പ്രസിഡൻ്റ് കെ.പി. ഫൈസൽ മാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നൗഷാദ്, പി ടി എ പ്രസിഡൻ്റ് ടി.പി. അഷ്റഫ് , വിസ സെക്രട്ടറി ഡോ. അബ്ദുൽ ഗഫൂർ , ചെയർമാൻ എം പി അബ്ദുൽ അലി മാസ്റ്റർ, കെ എം ഇബ്രാഹിം, ബി.പി.എ ഹമീദ് , പ്രിൻസിപ്പൽ ഷീബ, സുലൈഖ ടീച്ചർ, സനീർ ജനത , രാമദാസ് മാസ്റ്റർ, ഹമീദ് മാസ്റ്റർ, അലി അക്ബർ, മോഹൻദാസ്, വിജയൻ മാസ്റ്റർ , ബി പി റഷീദ്, സലാം എളമരം, ബി പി ബഷീർ പ്രസംഗിച്ചു.
ഇന്ന് മാപ്പിളപ്പാട്ട്, തിരുവാതിര, നാടോടി നൃത്തം, ഒപ്പന , വട്ടപ്പാട്ട്, കോൽക്കളി, കവിയരങ്ങ്, പൂർവ വിദ്യാർത്ഥികലും സ്കൂൾ സംഗീത ട്രൂപ്പും അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റും നടക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article