കൊണ്ടോട്ടി : പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് കുഴിമണ്ണ പഞ്ചായത്ത് കിഴിശ്ശേരി 01,16
വാർഡിൽ റൈസ് അക്കാദമി കിഴിശ്ശേരിയുടെയും,ജന പ്രീതിനിതികളുടെയും നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ”ഉന്നതി”യുടെ കീഴിൽ
സ്നേഹോപഹാരം നൽകി ആദരിച്ചു.ഉന്നതി പദ്ധതി ഡയറക്ടർ കുഴിമണ്ണ ഒന്നാം വാർഡ് മെബർ സീനത്ത്.വി പതിനാറാം വാർഡ് മെബർ മുർഷിദാ നിസാർ ടി.പദ്ധതി കോർഡിനേറ്റർ ഹബീബ് മാസ്റ്റർ ,സക്കരിയ മാസ്റ്റർ,കെ.എം.ഇസ്മായിൽ മാസ്റ്റർ ,റൈസ് അക്കാദമി കോർഡിനേറ്റർ നൂർജഹാൻ. കെ.പി,പ്രിൻസിപ്പൽ മുംതാസ് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഉന്നതി പദ്ധതിയുടെ നേതൃത്വത്തിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ ആദരിച്ചു
