പുളിക്കൽ: ആലക്കപറബ് യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്ക് ഈസി പ്രസംഗ പരിശീലനത്തിന് തുടക്കമായി . മൂന്നു മാസം നീളുന്ന പരിപാടിയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽഉദ്ഘാടനം ചെയ്തു. യൂണിറ്റ് എം.എസ്.എഫ് വൈസ് പ്രസിഡന്റ് സഹൽ. കെ.ടി അധ്യക്ഷനായി.
ബാല കേരളം കോർഡിനേറ്ററൂം ,സ്കൂൾ തലം സ്പീക്ക് ഈസി കോർഡിനേറ്റർ കൂടിയായ സൻഹ.കെ പരിശീലനത്തിന് നേതൃത്വം നൽകി.മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.നാസർ മാസ്റ്റർ
അമൽ ജാസ്.കെ,ശിബിലി.കെ.കെ, എന്നിവർ സംസാരിച്ചു. പരിശീലനപരിപാടിയിൽ വനിതകളടക്കം 35 പേരാണ് പങ്കെടുക്കുന്നത്. കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പ്രഭാഷണകലയില്‍ താല്‍പ്പര്യം ഉളവാകേണ്ട ആവശ്യകതയിലേക്കാണ് ഈ പദ്ധതി വിരല്‍ചൂണ്ടുന്നത്
എം.എസ്.എഫ് പ്രസംഗം പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു
