പുളിക്കൽ കോഡ് കോച്ചിംഗ് സെൻ്റെറിൽ കുട്ടികളിൽ വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നൽകി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. SSLC കുട്ടികൾക്ക് അവാർഡ് ദാനവും കോഡ് ഫെസ്റ്റും നടന്നു.പ്രിൻസിപ്പൽ അജയൻ മാഷ് ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള ഉപഹാരവും നൽകി. തുടർന്ന് Royal Music Band ടീം നിഷാദ് മേച്ചേരി,അജിസൽ കരിപ്പൂർ എന്നിവരുടെ കലാവിരുന്നും,കോഡിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ കോഡ് ഡയറക്ടർ പി പി വഹീദ് മാസ്റ്റർ,ബിജേഷ്, എന്നിവർ സംസാരിച്ചു.
പുളിക്കൽ കോഡ് കോച്ചിംഗ് സെൻ്ററിൽ അവാർഡ് ദാനവും കോഡ് ഫെസ്റ്റും നടത്തി
