വാഴക്കാട് ചരിത്രപുസ്തകം പ്രകാശിതമായി
എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം അവസാനത്തിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ ചരിത്ര സമ്മേളനം പ്രൗഢമായി
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ പുറത്തിറക്കിയ വാഴക്കാട് : ദേശം | ചരിത്രം | സംസ്കാരം എന്ന പ്രാദേശിക ചരിത്ര പുസ്തകം , കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം കെ നൗഷാദിന് കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര, എഴുത്തുകാരൻ ഉമൈർ ബുഖാരി ചെറുമുറ്റം, ഡോ. എ കെ അബ്ദുൽ ഗഫൂർ മപ്രം, ജൈസൽ എളമരം, എ.പി മോഹൻദാസ് കണ്ണെത്തുംപാറ, സി എം മൗലവി വാഴക്കാട്, എം.പി ചന്ദ്രൻ മുണ്ടുമുഴി, സി.ബഷീർ മാസ്റ്റർ വാഴക്കാട്, അഹമ്മദ് മളാഹിരി ചണ്ണെയിൽ, സി.വി അബ്ദുൽ അസീസ് വിരിപ്പാടം, കെ പി മുനീർ വാഴക്കാട്, സി അമീർഅലി സഖാഫി വാഴക്കാട്, എം എ ശുക്കൂർ സഖാഫി മുതവല്ലൂർ പങ്കെടുത്തു