എളമരം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും അദ്ദേഹത്തിൻറെ നാമധേയത്തിൽ തിരുവനന്തപുരത്ത് പാർട്ടി നിർമ്മിക്കുന്ന സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും വാർഡ് തലത്തിൽ ഏറ്റുവാങ്ങി.എളമരം റെക്കോർഡൻ നസീറിൻ്റെ വീട്ടിൽ വച്ച് വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കെ ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, വൈസ് പ്രസിഡണ്ട് സി എ കരിം ,ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എംകെ ഉണ്ണി മോയി, പ്രവാസി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് നാസർ വലിയ മംഗലത്ത്, ജനറൽ സെക്രട്ടറി പി റഫീഖ് (ബാബു ),വാർഡ് കോൺഗ്രസ് ഭാരവാഹികളായ മുഹമ്മദാലി ചെറിയ മംഗലത്ത്, എം സി ഷംസുദ്ദീൻ, ചുണ്ടക്കാടൻ അബ്ദുൽ അസീസ്, പി മുഹമ്മദ് ,കെ അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.
ജന്മം കൊണ്ടും കർമ്മം കൊണ്ടും ഇതിഹാസമായി മാറിയ സൂര്യതേജസും ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയ ചാണക്യൻ കോൺഗ്രസ് ചരിത്രത്തിലെ ഒരു നൂറ്റാണ്ടിന്റെ ഇതിഹാസം നായകനും കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യൻ അനുയായികൾ മാത്രമല്ല എതിരാളികൾ പോലും ലീഡർ എന്ന് വിളിച്ചിരുന്ന
കെ കരുണാകരനെ എളമരം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു
ലീഡർ കെ കരുണാകരൻ അനുസ്മരണവും കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണവും സംഘടിപ്പിച്ചു
