സി.പി.ഐ.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വാഴക്കാട്, എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പാർട്ടി ക്ലാസ് സംഘടിപ്പിച്ചു.
സി.പി.ഐ.എം. കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയംഗം സുനിൽകുമാർ മാസ്റ്റർ “സാമൂഹ്യ വികാസ പ്രക്രിയയും മാർക്സിസത്തിന്റെ സമീപനവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വി. രാജഗോപാലൻ മാസ്റ്റർ ക്ലാസിന് സ്വാഗതം പറഞ്ഞപ്പോൾ, ടി. ഫൈസൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സ: എ. നീലകണ്ഠൻ നന്ദിപ്രസംഗം നടത്തി.