എടവണ്ണപ്പാറ: ഗവൺമെൻ്റ് ക്വോട്ടയിലും, പ്രൈവറ്റ് കോട്ടയിലും ഹജ്ജിന് പോകുന്ന ഹാജിമാർക്കായി എടവണ്ണപ്പാറ ജലാലിയ്യ സ്കൂൾ കാമ്പസിൽ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
സംസ്ഥന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉത്ഘാടനം ചെയ്തു, സി.ബഷീർ മാസ്റ്റർ വാഴക്കാട് ക്ലാസിന് നേതൃത്വം നൽകി, ഡോ.മുഹമ്മദ് അമീൻ (താലൂക്ക് ഹോസ്പിറ്റൽ അരീക്കോട്), മമത കുഞ്ഞു ഹാജി (MD മമത ഗ്രൂപ്പ്), വൈ പി നിസാർ ഹാജി, സി.മുഹമ്മദ് മൗലവി, എം.പി സുബൈർ മാസ്റ്റർ, ബീരാൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു. സമപനം കുറിച്ച് നടന്ന പ്രാർത്ഥന സദസിന് സയ്യിദ് അഹമ്മദ് കബീർ മദനി അൽബുഖാരി നേതൃത്വം നൽകി.
എടവണ്ണപ്പാറ ജലാലിയ്യ കാമ്പസിൽ ഹജ്ജ് ക്ലാസ്സ് സംഘടിപ്പിച്ചു
