വാഴക്കാട് : ജി.എം യു പി സ്കൂളിൽ നിന്നും നിറമരുതൂർ യു.പി.സ്കൂളിലേക്ക് ട്രാൻസ്ഫർ ആയ മൊയ്തുട്ടി മാസ്റ്റർക്ക് സ്റ്റാഫ് യാത്രയയപ്പ് നൽകി. സി.മുഹമ്മദലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ജമാലുദ്ധീൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ താഹിർ കുഞ്ഞ്, നളിനി, രേണുക, അബ്ദുസലാം, ബഷീർ, വിമല, ശകുന്തള, നസീറ, റംല, റിജു എന്നിവർ പ്രസംഗിച്ചു. മൊയ്തുട്ടി മാസ്റ്റർ മറുപടി പ്രഭാഷണം നടത്തി. ജറീഷ് സ്വാഗതവും താഹിറ നന്ദിയും പറഞ്ഞു.
വാഴക്കാട് ജി.എം യു പി സ്കൂളിൽ സീനിയർ അധ്യാപകൻ മൊയ്തുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകി
