വാഴക്കാട് : ഐടിഐ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി എസ്എഫ്ഐ സ്ഥാനാർത്ഥികൾ. വാഴക്കാട് ഐടിഐയിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ച മുഴുവൻ ജനറൽ സീറ്റുകളിലും വൻഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി യു ഡി എസ് എഫ് ആണ് യൂണിയൻ ഭരിച്ചിരുന്നത്. യുഡി എസ് എഫിൽ നിന്നും എസ്എഫ്ഐ വാഴക്കാട് ഐടിഐയിൽ ആറിൽ ആറ് സീറ്റും പിടിച്ചെടുത്തു. ചെയർമാൻ മുഹമ്മദ് സയ്യിൽ, ജനറൽ സെക്രട്ടറി എ അമർനാഥ്, കൗൺസിലർ ടി ഹരിപ്രസാദ്, കൾച്ചറൽ സെക്രട്ടറി എം അനന്യ, മാഗസിൻ എഡിറ്റർ സാന്ദ്ര, ജനറൽ ക്യാപ്റ്റൻ വി എസ് സുനിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
വാഴക്കാട് ഐ.ടി.ഐയിൽ എസ്എഫ്ഐക്ക് ചരിത്രവിജയം
