ഓമാനൂർ : ജിവിഎച്ച്എസ്എസിലെ 1992എസ് എസ് എൽ സി ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ച് ചേർന്നു. സ്കൂൾ അങ്കണത്തിൽ ശശിരാജ് നീറാടിന്റെ അധ്യക്ഷതയിൽ മുൻ അദ്ധ്യാപകൻ ഇബ്രാഹിം മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. അഷറഫ് പരാതകാട് സ്വാഗതം പറഞ്ഞു. ലത്തീഫ് ഓമാനൂർ, റസിയബി ടീച്ചർ വലിയ പറമ്പ്, സുലൈഖ ടീച്ചർ വാഴക്കാട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വിവിധയിനം കലാപരിപാടികൾ, സ്പോർട്സ്, ഒപ്പന ,കൂട്ട പാട്ട് എന്നിവ പ്രോഗ്രാമിന് കൊഴുപ്പേകി .പ്രവാസി അംഗങ്ങൾ എത്തിച്ചേർന്നു.വളരെ മനോഹരവും ഹൃദ്യമായി. റഷീദ് മുതുപറമ്പ്, സുബ്രഹ്മന്യൻ മുതുവല്ലൂർ, ഉസ്മാൻ ഓമാനൂർ,എന്നിവർ നേതൃതം നൽകി. നാസർ മുണ്ടക്കൽ നന്ദി പറഞ്ഞു.
ഓമാനൂർ ജി വി എച്ച് എസ് എസ് 1992 ബാച്ച് പത്തിലെ മുത്തുകൾ ഓർമ്മയുടെ തീരത്ത് ഒരുമിച്ചു
