ദുബൈ: കാരുണ്യത്തിന്റെ വഴിയില്‍ പ്രത്യാശയുടെ പ്രഭപരത്തിയ WeTogether for Hope സ്‌നേഹസംഗമം പ്രൗഡോജ്ജ്വലമായി സമാപിച്ചു.
ദുബൈ ദേരയിലെ ഖാലിദയ പാലസ് ഹോട്ടലിൽ വെച്ച് നടന്ന സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ ബഷീര്‍ പടിയത്ത് നിര്‍വഹിച്ചു. ചേര്‍ത്തുവെക്കലിന്റേയും കാരുണ്യത്തിന്റേയും വഴിയില്‍ പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെ ബഷീര്‍ പടിയത്ത് പ്രശംസിചു.
പ്രവാസ ലോകത്തെ വാഴക്കാട് ഗ്രാമപഞ്ചായത്തുകാരുടെ സാസ്‌കാരിക കൂട്ടായ്മയായ വാഖിന്റേയും വാപ്പയുടേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വാഖ് പ്രസിഡന്റ് ടി.പി.അക്ബര്‍ വാഴക്കാട് അധ്യക്ഷതവഹിച്ചു. വാഖ് ചെയര്‍മാന്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. വെര്‍ച്വലായി സംഗമത്തില്‍ സംസാരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹത്തിന്റേയും കരുതലിന്റേയും കാരുണ്യത്തിന്റേയും കഥകള്‍ പറയാനുള്ള വാഴക്കാട്ടുകാരുടെ പ്രവാസ കൂട്ടായ്മകള്‍ അനുകരണീയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് നിസാര്‍ തളങ്കര പറഞ്ഞു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.നൗഷാദ്
കെ.എം.സി.സി. നേതാവ് അന്‍വര്‍ നഹ, ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് പി.കെ, കെ.എം.സി.സി.ജില്ലാ സെക്ട്ടറി അശ്റഫ്.കെ.കെ, എം.പി.അബ്ദുല്‍ അലിമാസ്റ്റര്‍, കെ.എം.എ.റഹ്മാന്‍, കണ്ണിയത്ത് അബ്ദുലത്തീഫ്, കെ.പി.അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
വാപ്പ സെക്രട്ടറി കെ.പി.മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. ഹസൂണ്‍ മാനേജിംഗ് ഡയറക്ടർ മുസ്തഫ പൂവാടിച്ചാലില്‍, എക്‌സല്‍ മുജീബ് റഹ്മാന്‍, എന്നിവര്‍ വിവിധ വീഡിയോകളുടെ പ്രകാശനം നിര്‍വഹിച്ചു.
ഖത്തർ ഹമദ് മെഡിക്കൽ നെഫ്രോളജി വിഭാഗം ഡോക്ടറായ ഡോ. ഷഫീഖ് താപ്പി കിഡ്നി രോഗ സംബന്ധമായ ബോധവൽക്കരണ പ്രസന്റേറേഷൻ അവതരിപ്പിച്ചു.
വാഖ് ജനറൽ സെക്രട്ടറി ഫവാസ് ബി.കെ പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
വാഖ് ട്രഷറർ ഷാജഹാൻ ടി.കെ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.
വാപ്പ പ്രതിനിധികളായി മൻസൂർ സി.കെ, ജബ്ബാർ ഒ.പി, ഷമീർ എളമരം, ഹബീബ് പി.കെ, കെ. പി ഫസൽ, അബ്ദുൽ ഗഫാർ, സബീൽ കെ, ലബീബ് അൽ ബർഷ, നൌഫൽ കണ്ടമാട്ടിൽ, അബ്ദുൽ വദൂദ്,
സലാം ആയംകുടി, കെ.എം അബ്ദുറഹ്മാൻ, റസാഖ് മേലുവീട്ടിൽ, ഇ കെ ഇബ്രാഹിം, അസ് ലം മാരാത്ത്, റൈഹാന സലാം, സലീന ഹബീബ്, ശംഷാദ് മുജീബ്, സൽമ മുസ്തഫ, തുടങ്ങിയവരും
പരിപാടിയുടെ ഭാഗമായി ഖത്തറിൽ നിന്നും ദുബൈയിൽ എത്തിയ വാഖ് വൈസ് പ്രസിഡന്റുമാരായ സിദ്ധിഖ് വട്ടപ്പാറ, ജൈസൽ ദോഹ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഷമീർ മണ്ണറോട്ട്, ഷബീറലി മയലങ്ങോട്ട്, സിദ്ധിഖ് കെ.കെ, ആഷിഖ് പി.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.