എടവണ്ണപ്പാറ : ഉത്തരവാദിത്വം മനുഷ്യപ്പറ്റി രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ ഈ മാസം 22ന് വാഴക്കാട് വെച്ച് സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്ര സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു.
വാഴക്കാട് ഐ.എസ്.പി. സെൻ്റെർ മദ്രസ ഹാളിൽ നടന്ന ചടങ്ങിൽ, കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ സെക്രട്ടറി സി ബഷീർ മാസ്റ്റർ വാഴക്കാട്, എംപി സുബൈർ മാസ്റ്റർ വാഴക്കാട്, എം അബ്ദുൽ ലത്വീഫ് ഹാജി മണ്ണറോട്ട്, സി. മുസ്ഥഫ മാസ്റ്റർ വാഴക്കാട്, എസ് വൈ എസ് എടവണ്ണപ്പാറ സോൺ ജന:സെക്രട്ടറി കെ പി മുനീർ വാഴക്കാട്, എം.എ ഷുക്കൂർ സഖാഫി മുതുവല്ലൂർ, പി.കെ ഇബ്രാഹിം മുണ്ടക്കൽ, സി.അമീർഅലി സഖാഫി വാഴക്കാട്, എം സി ശമീറലി മാസ്റ്റർ, അബ്ദുൽ ഗഫൂർ ഇർഫാനി വാഴക്കാട്, ഷബീറലി മാസ്റ്റർ വാഴക്കാട്, യഹിയ വഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു.