എടവണ്ണപാറ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരിയും, എടവണ്ണപ്പാറ ആശ്വാസം ചാരിറ്റിയും മലബാർ കാണാശുപത്രിയുമായി സഹകരിച്ച് എടവണപ്പാറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മഞ്ചേരി സീനിയർ ഡിവിഷൻ സബ് ജഡ്ജ് സാബിർ ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. ആശ്വാസം ചാരിറ്റി കോൺവീനർ റഹ്മാൻ മധുരകുഴി സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.അബൂബക്കർ ഗ്രാമ പഞ്ചായത്ത് മെമ്പർ സരോജിനി, എ കെ അപ്പൂട്ടി മാസ്റ്റർ, കെ വി കുഞ്ഞു, ജെ സി ടി അബ്ദുറഹ്മാൻ, ജനറൽ ഐ കെയർ ഷംസു ആശംസകളർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തക റുക്കിയ അശ്രഫ് നന്ദി പറഞ്ഞു.