എടവണ്ണപ്പാറ: ഓട്ടുപാറ-കൂളിമാട് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിനാണ് നിവേദനം നൽകിയത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാവ് കെ. പി. മുഹമ്മദ് ഹുസൈൻ, സഖാവ് അഷ്‌റഫ് കൊറോത്ത്, സഖാവ് നിഷാന സുബൈർ എന്നിവർ പങ്കെടുത്തു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ലോക്കൽ സെക്രട്ടറി അറിയിച്ചു. റോഡ് പ്രവർത്തി ആരംഭിക്കുന്നതോടെ പ്രദേശത്തെ യാത്രാസൗകര്യത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.