31.5 C
Kerala
Friday, March 14, 2025

കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്: നാക് അംഗീകാര പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

Must read

മുക്കം: മണാശ്ശേരി കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് നാക് അംഗീകാര പ്രഖ്യാപനം നടന്നു. കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ വിശിഷ്ടാതിഥിയായി.
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. നവാസ് കെ.എം, ഡയറക്ടർ ഡോ.ആയിഷ നസ്രീൻ, പ്രിൻസിപ്പാൾ പ്രൊഫസർ ആർ. മഗേശ്വരി, ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫസർ ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു.
നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ’ ഗ്രേഡാണ് കോളേജ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. ഇന്ത്യയിലെ നഴ്‌സിംഗ് കോളേജുകളിൽ ഏറ്റവും ഉയർന്ന CGPA സ്‌കോറാണ് കെ.എം.സി.ടി കോളേജ് ഓഫ് നഴ്‌സിങ് കരസ്തമാക്കിയത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article