കൊണ്ടോട്ടി: ഇ എം.ഇ. എ കോളേജ് ഗ്ലോബൽ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം ‘തിരികെ 2k24 ന്റെ പ്രഖ്യാപനവും പ്രേമോ വീഡിയോ റിലീസും കോളേജ് പ്രിൻസിപ്പൽ പ്രിൻസിപ്പൽ Dr.റിയാദ് എ എംനിർവഹിച്ചു. 2024 ഫെബ്രുവരി 08 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 09 മണിവരെ അലുംനി മീറ്റ് നടക്കുക. 1982 ൽ ആരംഭിച്ച കോളേജിലെ രണ്ടാമത്തെ മെഗാ സംഗമമാണ് നടത്തപ്പെടുന്നത്.
പ്രഖ്യാപന ചടങ്ങിൽ അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ. വി. പി. അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. അലുംനി അസോസിയേഷൻ കോർഡിനേറ്റർ ഡോ. കെ.ടി. ഫിറോസ്, സെക്രട്ടറി കെ.എം.ഇസ്മായിൽ റസാഖ് ,അഡ്വ. ശാഹുൽ ഹമീദ്, പ്രൊഫ: അബ്ദുൽ റസാഖ് ,അസ്‌ലം പള്ളത്തിൽ, അബ്ദുൽ ഹമീദ് കരിമ്പിലാക്കൽ, ഫൈസൽ അരീക്കാട്ട്
അസ്‌ലം തേഞ്ഞിപ്പലം, കബീർ മുതുപറമ്പ്, മൻസൂർ, ബുഷ്‌റാബി, സഹീറ, നിഷാദ് എൻ കെ ,അഡ്വ. അഷ്‌ക്കർ അലി, കാരാതോട്ടത്തിൽ,എന്നിവർ സംസാരിച്ചു. ചടങ്ങിനൊടാനുബന്ധച്ച് വിദ്യാഭ്യാസ, കലാ,കായിക,സാംസ്കാരിക ,മേഖലയിൽ വ്യത്യസ്ത പരിപാടികളും നടത്തപ്പെടുന്നു.ജനുവരി ഫെബ്രുവരി മാസങ്ങളിൽ വിവിധ വിദേശ അലുംനി ചാപ്റ്ററുകൾ ഒത്തുചേരുന്നുണ്ട്