27.6 C
Kerala
Saturday, March 15, 2025

നാക് അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്

Must read

കോഴിക്കോട് : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (നാക്) അംഗീകാര നിറവിൽ കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ്. ‘എ’ ഗ്രേഡ് അഭിമാന നേട്ടമാണ് സ്വന്തമാക്കിയത്.
നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കോളേജ് കാഴ്ചവെക്കുന്ന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. ഡിസംബർ 13 ന് മൂന്ന് മണിക്ക് മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ് “നാക് അക്രഡിറ്റേഷൻ സിർട്ടിഫിക്കറ്റ്” സമർപ്പണം നിർവ്വഹിക്കും. ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ വിശിഷ്ടാതിഥിയാകും.
ഇന്ത്യയിലെ നഴ്സിംഗ് കോളേജുകളിൽ ഏറ്റവും ഉയർന്ന CGPA സ്കോറാണ് കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് കരസ്തമാക്കിയത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപക നിലവാരം, വൈവിധ്യമാർന്ന ഗവേഷണങ്ങൾ, നൂതന പഠന രീതികൾ, അക്കാദമിക് മികവ് എന്നിവയുൾപ്പെടെ സമസ്ത മേഖലകളിലേയും മികവ് അടയാളപ്പെടുത്തിയാണ് നാക് ‘എ’ ഗ്രേഡ് ലഭിച്ചിരിക്കുന്നത്.
ആരോഗ്യ മേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും കെ.എം.സി.ടി നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയ തലത്തിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഈ നേട്ടം അധ്യാപക- വിദ്യാർത്ഥികളുടേയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടേയും കഠിനാധ്വാനത്തിന്റേയും അർപ്പണ മനോഭാവത്തിന്റേയും ഫലമാണെന്നും കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പാൾ മഗേശ്വരി പറഞ്ഞു. തുടർന്നും മികച്ച നഴ്സിംഗ് വിദ്യാഭ്യാസം ലഭ്യമാക്കാനും ആരോഗ്യ മേഖലയിൽ ഗണ്യമായ മാറ്റം വരുത്താനുമുള്ള പ്രോത്സാഹനമായാണ് അംഗീകാരത്തെ കാണുന്നത്. കോളജിന്റെ പാഠ്യ-പാഠ്യേതര, ഗവേഷണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായുള്ള നിരന്തര ശ്രമങ്ങളുടെ വിജയമാണിതെന്നും മഗേശ്വരി അഭിപ്രായപ്പെട്ടു. 2008 ലാണ് കോഴിക്കോട് മുക്കം കേന്ദ്രീകരിച്ച് കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിങ് പ്രവർത്തനമാരംഭിച്ചത്.
ഡോ. കെ. മൊയ്‌തു (കെ.എം.സി.ടി ഗ്രൂപ്പ്‌ സ്ഥാപക ചെയർമാൻ), പ്രൊഫ. മഗേശ്വരി (പ്രിൻസിപ്പാൾ, കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിംഗ്), ഷൈൻ തോമസ്( IQAC കോർഡിനേറ്റർ, കെ.എം.സി.ടി കോളേജ് ഓഫ് നഴ്സിംഗ്), സലീം കെ. എൻ. (ചീഫ് ആക്രെഡിറ്റേഷൻ) എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article